മോശം റോഡുകളും ഉയർന്ന നികുതി നിരക്കും ഇന്ത്യയിൽ കച്ചവടത്തെ ബാധിക്കുന്നുവെന്ന് ലംബോര്‍ഗി

യർന്ന നികുതി നിരക്കും മോശം റോഡ് ഇൻഫ്രാസ്ട്രക്ചറും ഇന്ത്യയിലെ സൂപ്പർ ലക്ഷ്വറി കാറുകളുടെ വിപണി വളർച്ചയെ പരിമിതപ്പെടുത്തുന്നുവെന്ന് ആഡംബര വാഹന ബ്രാൻഡായ ലംബോർഗിനിയുടെ ആഗോള സിഇഒ സ്റ്റീഫൻ വിങ്കൽമാൻ. ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്ന് ന്യൂസ് ബൈറ്റ്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുപാട് വികസിക്കാൻ ഉണ്ടന്നും ലംബര്‍ഗിനി തലവൻ അവകാശപ്പെട്ടു.

“ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങളാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾക്ക് ഉയർന്ന നികുതിയുള്ള വില്‍പ്പന കൂടുതലുള്ള മറ്റ് വിപണികളിലും സാനിധ്യമുണ്ട്..” ഇന്ത്യൻ വിപണി വേണ്ടത്ര വലുതല്ലെന്നും എന്നാൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ ഉപഭോക്താക്കൾ ലംബോർഗിനി കാറുകൾ വാങ്ങുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു, പ്രത്യേകിച്ച് യുഎസ്, യുകെ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യക്കാര്‍ ലംബോര്‍ഗിനി വാഹനങ്ങള്‍ കൂടുതാലിയ വാങ്ങുന്നുണ്ടെന്നും കമ്പനി പറയുന്നു.

ഉറൂസ്, ഹുറേക്കാൻ ഇവോ, അവന്റഡോര്‍ അള്‍ട്ടിമെ എന്നിങ്ങനെ ലംബോർഗിനി ഇന്ത്യയിൽ മൂന്ന് മോഡലുകൾ വിൽക്കുന്നുണ്ട്. മൂന്നു കോടി രൂുപ മുതല്‍ ഒമ്പത് കോടി വരെയാണ് അവയുടെ വില. 2022ൽ 92 കാറുകളാണ് കമ്പനി ഇവിടെ വിറ്റഴിച്ചത്. ഈ വർഷം മൂന്നക്ക വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. അതേസമയം, 2022ല്‍ ആഗോളതലത്തിൽ, 9,352 യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പനയോടെയാണ് കമ്പനി അവസാനിപ്പിച്ചത്. ആഗോള വിൽപ്പനയിൽ ഇന്ത്യയുടെ സംഭാവന വെറും ഒരു ശതമാനം മാത്രമാണ്.

ഇന്ത്യയിൽ, അടിസ്ഥാന 28 ശതമാനം ജിഎസ്‍ടി നിരക്ക് വാഹനങ്ങൾക്ക് ചുമത്തുന്നു. വാഹനത്തിന്റെ തരം അനുസരിച്ച് ഒരു ശതമാനം മുതല്‍ 22 ശതമാനം വരെ അധിക സെസും ഉണ്ട്. പൂർണമായും ഇറക്കുമതി ചെയ്‍ത കാറുകളുടെ കാര്യം വരുമ്പോൾ, എഞ്ചിൻ, ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി 60 മുതല്‍ 100 ശതമാനം കസ്റ്റംസ് തീരുവ ചുമത്തുന്നു.

ആഗോള പണപ്പെരുപ്പവും മാന്ദ്യ പ്രവണതകളും ലംബോർഗിനിയെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് വിൻകെൽമാൻ അവകാശപ്പെടുന്നു. വിപണികൾ ദുർബലമാകുന്നതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം വലിയ

അതേസമയം ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന തടസ്സങ്ങളെക്കുറിച്ച് ലംബോർഗിനിക്ക് ധാരണയുണ്ട്. മാത്രമല്ല അതിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു. സൂപ്പർകാറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മൈക്രോചിപ്പുകൾക്കും മറ്റ് നിർണായക ഘടകങ്ങൾക്കുമായി ഫോക്സ്‌വാഗൺ ഗ്രൂപ്പുമായുള്ള സിനർജിയെയാണ് സ്ഥാപനം ആശ്രയിക്കുന്നത്. ഘടകഭാഗങ്ങൾക്കായി പുതിയ വിതരണക്കാരെയും കമ്പനി തിരയുന്നുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് സാധ്യതയുള്ള തായി കമ്പനി കരുതുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top