2018 ല്‍ ലോകം ഉപയോഗിച്ച ഏറ്റവും മോശപ്പെട്ട പാസ്‌വേഡ് 123456

വാഷിംങ്ടണ്‍: 2018 ല്‍ ലോകം ഉപയോഗിച്ച ഏറ്റവും മോശപ്പെട്ട പാസ്‌വേഡുകള്‍ ഏതെന്ന് പുറത്ത് വിട്ടു. എല്ലാ തവണത്തെയും പോലെ ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് 123456 ആണ്. സോഫ്റ്റ്‌വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പാസ്വേഡുകളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ഇത് ആദ്യമായി ഡൊണാല്‍ഡ് (‘donald’) എന്ന വാക്ക് മോശം പാസ്‌വേര്‍ഡുകളുടെ കൂട്ടത്തില്‍ കടന്നുകൂടിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ചോര്‍ന്ന 50 ലക്ഷം പാസ്‌വേര്‍ഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ പുതിയ പട്ടിക പുറത്ത് വിട്ടത്. ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന പാസ്‌വേര്‍ഡുകളാണ് ഇപ്പോഴും പല ഇന്റര്‍ നെറ്റ് ഉപഭോക്താക്കളും സെറ്റ് ചെയ്യുന്നത്.

കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പൊതുവില്‍ പാസ്‌വേര്‍ഡ് ആകുന്നത്!@#$%^&* എന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പാസ്‌വേര്‍ഡും കൂട്ടത്തില്‍ എത്തിയിട്ടുണ്ട്. 1234567 , 12345678 എന്നീ പാസ്വേര്‍ഡുകളാണ് ഏറ്റവും മുന്നില്‍. ‘football’, ‘princess’ എന്നീ പാസ്‌വേര്‍ഡുകള്‍ ലിസ്റ്റിലുണ്ട്. ‘password’ എന്ന വാക്ക് തന്നെ പാസ്‌വേര്‍ഡായി വയ്ക്കുന്നവരും വളരെ കൂടുതലാണ്. ഇത് പോലെ തന്നെ ‘111111’ വലിയ തോതില്‍ ഉപയോഗിക്കുന്ന പാസ്വേര്‍ഡാണ്.

Top