സിഡ്‌നിയില്‍ ഓസ്‌ട്രേലിയ-ഇന്ത്യ നാലാം ടെസ്റ്റ് നിര്‍ത്തിവച്ചു; കാരണം ഇതാണ്

സിഡ്‌നി: ഓസ്‌ട്രേലിയ-ഇന്ത്യ നാലാം ടെസ്റ്റ് നിര്‍ത്തിവച്ചു. വെളിച്ചക്കുറവ് കാരണമാണ് മത്സരം നിര്‍ത്തിവെച്ചത്. ഇന്ന് 16.3 ഓവര്‍ കൂടെ എറിയാന്‍ ബാക്കിയുള്ളപ്പോഴാണ് മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കളിനിര്‍ത്തുമ്പോള്‍ ഓസീസ് ആറിന് 236 എന്ന നിലയിലാണ്. പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് എന്നിവരാണ് ക്രീസില്‍. ആതിഥേയര്‍ക്ക് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622ന് ഒപ്പം എത്തണമെങ്കില്‍ ഇനിയും 386 റണ്‍സ് വേണം.

Top