ജയരാജ്, കാളിദാസ് ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു ‘ബാക്ക്പാക്ക്’ . . .

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് ബാക്ക്പാക്ക്. വാഗമണ്‍ വര്‍ക്കല, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നത്.ഡല്‍ഹി സ്വദേശി കാര്‍ത്തികയാണ് ചിത്രത്തിലെ നായിക.ജയരാജിന്റെ കഴിഞ്ഞ ചിത്രങ്ങളായ ഭയാനകം,രൗദ്രം 2018 എന്നീ ചിത്രങ്ങളില്‍ നായകനായിരുന്ന രണ്‍ജി പണിക്കരും ബാക്ക്പാക്കില്‍ ഒരു നിര്‍ണായക വേഷം അവതരിപ്പിക്കുന്നുണ്ട്.

അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് സച്ചിന്‍ ശങ്കര്‍ മന്നത്ത്. തിരക്കഥ ജയരാജിന്റേതാണ്. പ്രകൃതി പിക്‌ച്ചേഴ്‌സാണ് നിര്‍മ്മാണം.

Top