മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം; പൊലീസ് ഇടപെടൽ വൈകുന്നു

കോട്ടയം : എറണാകുളത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിച്ച ആശുപത്രി മാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകുന്നു. സംഭവത്തിൽ മാലിന്യ സംസ്കരണ കേന്ദ്രം അധികൃതർ പരാതി തന്നിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.

മൃതദേഹം സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ചിത്രങ്ങൾ എടുത്തു വച്ച ശേഷം ഇൻസിനറേറ്ററിൽ സംസ്കരിച്ചുവെന്നാണു മാലിന്യ സംസ്കരണ കേന്ദ്രം അധികൃതർ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ മാലിന്യ കവറിന്റെ ബാച്ച് പരിശോധിച്ചതിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു കൊണ്ടുവന്ന കൂടിലാണ് മൃതദേഹം കണ്ടതെന്നായിരുന്നു പ്ലാന്റ് മാനേജർ അറിയിച്ചു.

Top