ഹരിയാനയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞ്

ഹരിയാന ; ഹരിയാനയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.

ഹരിയാനയില്‍ ഫരീദാബാദ് രാജകീയ ഗേള്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നുമാണ് പാമ്പിന്‍കുഞ്ഞിനെ കണ്ടത്.

അധ്യാപര്‍ അപ്പോള്‍ തന്നെ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് തടഞ്ഞെങ്കിലും ഭക്ഷണം കഴിച്ച കുറച്ചു കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടു.

സാധാരണയായി സ്‌കൂളിലെ ഭക്ഷണത്തില്‍ പഴകിയ മണം ഉണ്ടാകാറുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു.

Top