ഐ ലവ് മൈ ഡാഡി; രോഹിത്തിനെ ചിയര്‍ ചെയ്ത് കുഞ്ഞ് സമീറ

സിഡ്‌നിയില്‍ ഓസിസിനെ തറപറ്റിക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇറങ്ങിയിരിക്കുകയാണ് സൂപ്പര്‍ താരം രോഹിത് ശര്‍മ. മകളുടെ ജനനം മൂലം ഓസിസ് പര്യടനത്തിന്റെ ഇടയ്ക്ക് വെച്ച് നാട്ടിലേക്ക് മടങ്ങിയ താരം വീണ്ടും ഏകദിനത്തില്‍ കളിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോളിതാ സിഡ്‌നിയില്‍ കളിക്കാനിറങ്ങിയ രോഹിത് ശര്‍മയുടെ കളികണ്ട് കിടക്കുന്ന മകള്‍ സമീറയുടെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് രോഹിതിന്റെ ഭാര്യ റിതിക. രോഹിത്തിന്റെ കളി കണ്ട് കിടക്കുന്ന സമീറയുടെ വീഡിയോയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഐ ലവ് മൈ ഡാഡി എന്നെഴുതിയ ഉടുപ്പും ധരിച്ചാണ് സമീറയുടെ കിടപ്പ്. റിതികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Top