യുവതി നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; സംഭവത്തില്‍ പൊലീസ് കേസെടുത്തു

മല്ലപ്പള്ളി; യുവതി നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ആനിക്കാട് കാരിക്കാമലയിലാണ് ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയത്.

വീടിന്റെ പിന്‍വശത്തു നിന്നാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. സംഭവത്തില്‍ കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. തിരുവല്ല ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി.

വെള്ളിയാഴ്ച രാവിലെയാണ് യുവതി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. പിന്നീട് കുഞ്ഞിനെ പിന്‍വശത്തെ മുറ്റത്തിനു സമീപം കുഴിച്ചിടുകയായിരുന്നു. യുവതിയും കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിനെ ജീവനോടെയാണോ കുഴിച്ചിട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Top