സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ കാണാതായി

മുംബൈ: മധ്യമുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ കാണാതായി. അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാതെ അമ്മ ബഹളം വച്ചതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍ പുറത്തേക്കു പോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top