രക്തത്തിൽ കൊവിഡ് ആന്റിബോഡിയുമായി ന്യൂയോർക്കിൽ പെൺകുഞ്ഞിന് ജനനം

ന്യൂയോർക്ക്: രക്തത്തിൽ കൊവിഡ് ആന്റിബോഡിയുമായി  പെൺകുഞ്ഞിന് ജനനം. ന്യൂയോർക്കിലാണ് ഈ ചരിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസവത്തിന് ദിവസങ്ങൾക്കു മുൻപ് മാതാവ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനിച്ചതിനു ശേഷം കുട്ടിയിൽ കൊവിഡ് ആന്റിബോഡി കണ്ടെത്തിയത്.

പ്രസവത്തിന് മൂന്ന് ആഴ്ചക്ക് മുൻപാണ് മാതാവ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രസവത്തിനു പിന്നാലെ, ജനിച്ച പെൺകുഞ്ഞിന്റെ രക്തം പരിശോധിക്കുകയും രക്തത്തിൽ കൊവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു.

കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണ്ടതാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

 

Top