വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി; പിഞ്ചുകുഞ്ഞ് മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രണ്ടര മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. സംഭവത്തിൽ വ്യാജ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ ഇറ്റയിലാണ് സംഭവം. ശസ്ത്രക്രിയയെ തുടർന്ന് അമിത രക്തസ്രാവം സംഭവിച്ചാണ് ആൺകുഞ്ഞ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വ്യാജ ഡോക്ടർ തിലക് സിങ്ങിന് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കുട്ടിയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാതെയാണ് തിലക് സിങ് കടന്നുകളഞ്ഞത്. സംഭവത്തിൽ തിലക് സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കൽ ഓഫീസർ ഉമേഷ് ചന്ദ്ര ത്രിപാദി അറിയിച്ചു.

Top