നിര്‍ബന്ധിച്ച് പാല് കുടിപ്പിക്കുന്നതിനിടെ കുഞ്ഞ് കൊല്ലപ്പെട്ടു; ആയക്ക് 15 വര്‍ഷം തടവ്

court

വാഷിംങ്ടണ്‍: എട്ട് മാസം പ്രായമായ കുഞ്ഞിനെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട കേസില്‍ ആയക്ക് 15 വര്‍ഷം തടവ്.

ഓള്‍റെമി അഡെലെ എന്ന 73-കാരിയെയാണ് അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ്‌സ് കൌണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി കാരന്‍ മസന്‍ 15 വര്‍ഷം തടവിന് വിധിച്ചത്. എനിറ്റ സലൂബി എന്ന കുഞ്ഞാണ് മരിച്ചത്. അമേരിക്കയിലെ ഗ്ലേനാര്‍ജഡനില്‍ ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്.

പാല്‍ക്കുപ്പിയുടെ അടപ്പ് ശരിയായി ഇടാതെയായിരുന്നു കുഞ്ഞിന് അഡെലെ പാല്‍ നല്‍കിയത്. മടിയില്‍ കിടത്തിയായിരുന്നു അഡെലെ കുഞ്ഞിന് പാല് കൊടുത്തത്. കുപ്പിയില്‍ നിന്നും വരുന്ന പാലിന്റെ അളവ് കൂടിയതോടെ വായയില്‍ നിന്നും ഇറക്കാന്‍ കഴിയാതെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഡെലെ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

കുഞ്ഞ് പാല് കുടിക്കാതെ കുപ്പി നിലത്തിടുന്നതും തുടര്‍ന്ന് അഡെലെ നിലത്ത് വീണ കുപ്പി എടുത്ത് അടപ്പ് നന്നായി മുറുക്കാതെ ബലംപ്രയോഗിച്ച് കുഞ്ഞിന് പാല് കൊടുക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ബാലപീഡനം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അഡെലെയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.

Top