അനുഗ്രഹം തേടി വത്തിക്കാനിലെത്തി; മാര്‍പാപ്പയെ ഞെട്ടിച്ച് കുഞ്ഞ് കാളിന്റെ സമ്മാനം

pope

വത്തിക്കാന്‍: മാര്‍പാപ്പയുടെ അനുഗ്രഹം വാങ്ങാനായാണ് ജര്‍മ്മനിയില്‍ നിന്നും കുഞ്ഞ് കാള്‍ ക്ലാപ്പര്‍ മാതാപിതാക്കളോടൊപ്പം വത്തിക്കാനിലെത്തിയത്.

അനുഗ്രഹ ചടങ്ങ് നടക്കുന്നതിനിടെ കുഞ്ഞിനടുത്തെത്തിയ മാര്‍പാപ്പ അവന്റെ തലയിലും മുഖത്തുമെല്ലാം തലോടി കൈവെച്ച് അനുഗ്രഹിച്ചു. അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്.

കുഞ്ഞു കാള്‍ പാപ്പയുടെ കൈയില്‍ പിടുത്തമിടുകയും, തന്റെ കുഞ്ഞു പല്ലുകള്‍ കൊണ്ട് ഒരു കൊടുക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവമായതിനാല്‍ മാര്‍പാപ്പയും വാ പൊളിച്ചുപോയി.

francis

കുഞ്ഞിന്റെ കടിയില്‍ വാ പൊളിച്ച് നില്‍ക്കുന്ന മാര്‍പാപ്പയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇവന്റ് മാനേജറായ ജാന്‍ ഹെന്നിങ്സിന്റെയും ടീച്ചറായ കെസ്റ്റിന്റെയും പുത്രനാണ് ഈ കുസൃതി കുരുന്ന്.

ജര്‍മനിയില്‍ നിന്നാണ് ഇവര്‍ മാര്‍പാപ്പയുടെ അനുഗ്രഹം തേടി വത്തിക്കാനില്‍ എത്തിയത്. മകന്‍ പോപ്പിനെ കടിച്ചപ്പോള്‍ മാതാപിതാക്കള്‍ ആശങ്കപ്പെട്ടെങ്കിലും മകന് മാര്‍പാപ്പയില്‍ നിന്ന് കിട്ടിയ അനുഗ്രഹത്തിന്റെ സന്തോഷത്തിലാണ് അവര്‍.

Top