Baby boy abandoned in dustbin

newbaby

ഹൈദരാബാദ്: പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ ചവറ്റുകൂനയില്‍ നിന്നും കണ്ടെത്തി. ഹൈദരാബാദിലെ സോമാജിഗുഡയില്‍ നിന്നാണ് കുഞ്ഞിനെ ലഭിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ ആണ് തുറസായ സ്ഥലത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മണിക്കൂറുകള്‍ മാത്രമാണ് കുഞ്ഞിന്റെ പ്രായം.

പരിസരത്തുള്ള സി.സി.ടി.വി ക്യാമറകള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഒപ്പം അടുത്തുള്ള ആശുപത്രിയില്‍ പ്രസവിച്ച സ്ത്രീകളുടെ റെക്കോഡും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top