ബ്രിട്ടന്റെ ‘ #A66snowbaby ‘ ; ഗതാഗതം സ്തംഭിച്ച റോഡരികിൽ കുഞ്ഞിന് ജനനം

BABY

ബെർലിൻ : സൈബീരിയൻ ശൈത്യ കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും തണുത്തു വിറച്ചു നിൽക്കുന്ന ബ്രിട്ടന്റെ റോഡരികിൽ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് കുഞ്ഞിന് ജന്മം നൽകി അമ്മ.

വടക്കൻ ഇംഗ്ലണ്ടിലെ റോഡരികിലാണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്താൻ കഴിയാതിരുന്ന ഡാനിയേല വെയ്റിംഗ് എന്ന സ്ത്രീ ഭർത്താവ് ആൻഡ്രൂയുടെ സഹായത്തോടെ കുഞ്ഞിന് ജന്മം നൽകിയത്. സിയന്ന എന്ന് കുഞ്ഞിന് പേര് നൽകിയെങ്കിലും #A66snowbaby” എന്ന ഹാഷ് ടാഗിലാണ് കുട്ടിയിപ്പോൾ അറിയപ്പെടുന്നത്.

കാലാവസ്ഥ വളരെ മോശമായിരുന്നു, അടിയന്തര സഹായം നേടാൻ എനിക്ക് സമയം കിട്ടിയില്ലെന്നും ,കുട്ടി ആ സമയത്ത് പുറത്തെത്തിയിരുന്നുവെന്നും ആൻഡ്രൂ വെയ്റിംഗ് വ്യക്തമാക്കി.

ഞങ്ങളുടെ രണ്ട് മറ്റ് കുട്ടികളുടെ ജനന സമയത്ത് ഞാൻ അവൾക്കൊപ്പമുണ്ടായിരുന്നു. അന്ന് ഞാൻ എന്താണ് കണ്ടത് ഇതുപോലെ തന്നെ ഇവിടെയും പ്രവർത്തിച്ചുവെന്നും കുട്ടി സുഖമായിരിക്കുന്നുവെന്നും ആൻഡ്രൂ കൂട്ടിച്ചേർത്തു.

തുടർന്ന് അമ്മയെയും നവജാത ശിശുവിനെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുംതണുപ്പിനും മഞ്ഞിനുമൊപ്പം ശക്തമായ കാറ്റുകൂടിയായതോടെ ബ്രിട്ടനിലെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. നഗരങ്ങളിലെ ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട്.

റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. നൂറുക്കണക്കിനു ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോര്‍‍വേകളിലെല്ലാം പലയിടത്തും ഗതാഗത സ്തംഭനമാണ്.

റിപ്പോർട്ട് : രേഷ്മ പി .എം

Top