അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസിയുടെ ശ്രമമെന്ന് ബാബുരാജ്

കൊച്ചി: ഡബ്ല്യൂസിസിയ്‌ക്കെതിരെ ബാബു രാജ് രംഗത്ത്. അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്നാണ് ബാബുരാജ് വ്യക്തമാക്കിയിരിക്കുന്നത്.

അതേമയം, ഡബ്ല്യൂസിസിയക്ക് വിശദീകരണവുമായി അമ്മ സംഘടന വാര്‍ത്താ സമ്മേളനം വിളിച്ചു. ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേതെന്നും ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചുവെന്നും ദിലീപിനോട് താന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്താണ് അമ്മ ഭാരവാഹികള്‍ എല്ലാവരും സംസാരിച്ചത്. 3 നടിമാര്‍ സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും അമ്മ പറഞ്ഞു. ജനറല്‍ ബോഡിയുടെതാണ് അന്തിമ തീരുമാനങ്ങളെന്നും വ്യക്തിപരമായി അവര്‍ തിരിച്ചു വരുന്നതില്‍ തനിയ്‌ക്കെതിര്‍പ്പില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Top