ഫഹദിനെ പൊക്കിയെടുത്ത് ബാബുരാജ്; ചിത്രം വൈറൽ

ലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിനെ പൊക്കിയെടുത്ത് നടന്‍ ബാബുരാജ്. ജോജി എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഈ ‘പവര്‍ ലിഫ്റ്റിങ്’ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജോജിയില്‍ ഫഹദിന്റെ ജ്യേഷ്ഠന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്.

വില്യം ഷേക്‌സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ജോജിയുടെ ഇതിവൃത്തം. ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ. ചിത്രത്തില്‍ ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ്, സണ്ണി പി എന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്.
എന്‍ജിനീയറിങ് പാതിവഴിയില്‍ ഉപേക്ഷിച്ച ജോജിയുടെ സ്വപ്നം വിദേശത്തു പോയി വലിയ പണക്കാരനാകുക എന്നതാണ്. എന്നാല്‍ സ്വന്തം അച്ഛന് ജോജി ഒരു കഴിവുകെട്ടവനാണ്.

സ്വന്തം ലക്ഷ്യം നിറവേറ്റാന്‍ ജോജി എടുക്കുന്ന ചില തീരുമാനങ്ങള്‍ അയാളുടെ കുടുംബത്തെ തന്നെ മാറ്റിമറിക്കുന്നു. ജോജിയായി ഫഹദ് ഫാസില്‍ എത്തുന്നു. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.

Top