ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കല്ലൂക്കാരന് ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.
സായികുമാര്‍, ജോയ് മാത്യു, ദേവന്, ആര്യന് കൃഷ്ണന് മേനോന് എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എം.ആര്. ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദ്. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.