ബാബർ അസമിനും, വിരാട് കോഹ്ലിക്കും സാമ്യതകൾ ഏറെ : ഫാഫ് ഡ്യൂപ്ലെസി

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം ഇന്ത്യൻ നായകൻ വിരാട് കോലിയെപ്പോലെയാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി. ഇരുവരും ഉയർന്ന നിലവാരത്തിലുള്ള താരങ്ങളാണെന്നും ഇരുവരും തമ്മിൽ സാമ്യതകൾ കാണുന്നുണ്ടെന്നും ഡുപ്ലെസി പറഞ്ഞു. പാകിസ്താൻ സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കെ ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഡുപ്ലെസിയുടെ അഭിപ്രായ പ്രകടനം.

26കാരനായ ബാബർ അസമാണ് പാകിസ്താനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത്. നേരത്തെ പരിമിത ഓവർ മത്സരങ്ങളിലെ നായകനായിരുന്ന ബാബറിന് കഴിഞ്ഞ ദിവസം ടെസ്റ്റ് ക്യാപ്റ്റൻസിയും പിസിബി ഏല്പിച്ചു. ടി-20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബാബർ ഏകദിനത്തിൽ മൂന്നാമതും ടെസ്റ്റിൽ അഞ്ചാമതുമാണ്. കോലി ഏകദിന റാങ്കിംഗിൽ ഒന്നാമതും ടെസ്റ്റ് റാങ്കിംഗിൽ രണ്ടാമതുമാണ്. ടി-20യിലാവട്ടെ 9ആം സ്ഥാനത്താണ് വിരാട്.

Top