ആക്‌ഷൻ ഹീറോ ‘ആർതർ’! ബാബു ആന്റണിയുടെ വഴിയേ മകനും

ടന്‍ ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണിയും സിനിമയിലേക്ക്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മള്‍ട്ടിലിംഗ്വല്‍ ചിത്രം ‘ദ ഗ്രേറ്റ് എസ്‌കേപ്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സൗത്ത് ഇന്ത്യന്‍ യു.എസ് ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ് ജെ.എല്‍ ആണ് സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ഡ്രാമയായൊരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആര്‍തര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2013 ല്‍ ഇടുക്കി ഗോള്‍ഡില്‍ ഒരു ചെറിയ കഥാപാത്രത്തെ ആര്‍തര്‍ അവതരിപ്പിച്ചിരുന്നു.

16 കാരനായ ആര്‍തറിനെ തേടി നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത് എന്ന കാരണത്താല്‍ സിനിമാ പ്രവേശനത്തോട് ബാബു ആന്റണി താത്പര്യക്കുറവ് കാണിച്ചിരുന്നു. യു.എസില്‍ ഷൂട്ട് നടക്കുന്നതിനാലും വിദ്യാഭ്യാസത്തിന് തടസങ്ങള്‍ ഇല്ലാത്തതിനാലുമാണ് ‘ദ ഗ്രേറ്റ് എസ്‌കേപി’ല്‍ മകനെ അഭിനയിപ്പിക്കാന്‍ ബാബു ആന്റണി തീരുമാനിച്ചത്. മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാല്‍ ആര്‍തര്‍ നായകനായുള്ള ചിത്രങ്ങളും പ്രതീക്ഷിക്കാമെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു

 

Top