ആക്ഷന്‍ കിംഗ് ബാബു ആന്റണി ഹോളിവുഡിലേക്ക് എത്തുന്നു

ലയാള സിനിമയുടെ എക്കാലത്തെയും ആക്ഷന്‍ കിംഗ് ബാബു ആന്റണി ഹോളിവുഡിലേക്ക് എത്തുന്നു. വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി വേഷമിടുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ റോബര്‍ട്ട് ഫര്‍ഹാന്‍, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തിയത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്. അടുത്തിടെ നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി, മിഖായേല്‍ എന്നീ ചിത്രങ്ങളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. ഇതില്‍ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷമാണ് ബാബു ആന്റണി കൈകാര്യം ചെയ്തത്.

Top