Babri Masjid Demolition Case: Revive Conspiracy Charges Against LK Advani And Others, Says CBI. What Supreme Court Said

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ പി.സി.ഘോഷ്, റോഹിംഗ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Top