അംബേദ്ക്കറെയും പെരിയാറിനെയും അപമാനിച്ച രാംദേവിനെ ചങ്ങലക്കിടണം: മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: അംബേദ്ക്കറെയും പെരിയാറിനെയും അപമാനിച്ച രാംദേവിനെ ചങ്ങലക്കിടണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ദേശീയ ചാനലായ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി.ആര്‍ അംബ്ദേകറും ഇന്റലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരാണെന്ന് രാംദേവ് പരാമര്‍ശിച്ചത്.

ഇതിനെതിരെ ബാബാ രാംദേവിനെതിരായി ട്വിറ്ററില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. സാമൂഹ്യ പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും ഡോ. ബി. ആര്‍ അംബേദ്കറെയും അപമാനിച്ച നടപടിയിലാണ് ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം ശക്തമാകുന്നത്.

Top