കറാച്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡുമായി പാക്കിസ്ഥാന് താരം ബാബര്‍ അസം. ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 71 ഇന്നിങ്സുകളില്‍ നിന്നാണ് ബാബര്‍ 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോഹ്ലിയ്ക്കു വേണ്ടി വന്നതാകട്ടെ 82 ഇന്നിങ്സുകളാണ്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലയും ക്വിന്റണ്‍ ഡികോക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 64 ഇന്നിങ്സില്‍ നിന്നാണ് അംല 11 സെഞ്ചുറി അടിച്ചത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കന്‍ താരം തന്നെയായ ക്വിന്റണ്‍ ഡികോക്ക് 65 ഇന്നിങ്സെടുത്തു.
ശ്രീലങ്കയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 105 പന്തില്‍ എട്ടു ഫോറും നാല് സിക്സും ഉള്‍പ്പെടെ 115 റണ്‍സാണ് ബാബര്‍ അടിച്ചത്.