ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളക്കുപ്പായം അണിയാന്‍ ബാബര്‍ അസം

മെല്‍ബണ്‍: പാകിസ്താന്‍ താരം ബാബര്‍ അസം ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളക്കുപ്പായം അണിയാന്‍ ബാബര്‍ അസം തയ്യാറെടുക്കുകയാണ്. ഡിസംബര്‍ 14ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കും. ഇതിന് മുമ്പായി പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലനത്തിലാണ്. എന്നാല്‍ സ്വന്തം ടീമിന്റെ ബാറ്റര്‍ അടിച്ചുവിട്ട പന്ത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ തടയുന്ന ബാബര്‍ അസമിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ബാബര്‍ അസമിന് പകരം ഷഹീന്‍ ഷാ അഫ്രീദി നായകനായി. ഇന്‍സമാം ഉള്‍ ഹഖിന് പകരം വഹാബ് റിയാസാണ് പുതിയ ടീം സിലക്ടര്‍. ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്ത് മുഹമ്മദ് ഹഫീസിനെയും തിരഞ്ഞെടുത്തു.ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം അഴിച്ചുപണിയോടെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്.

ഇത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന അസം കൈകൊണ്ട് പിടിക്കാന്‍ ശ്രമിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഈ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പരിശീലന മത്സരത്തിനിടെയാണ് സംഭവം. ഓസ്‌ട്രേലിന്‍ ബൗളര്‍ ബീയു വെബ്സ്റ്റര്‍ എറിഞ്ഞ പന്ത് പാകിസ്താന്റെ ഷാന്‍ മസൂദ് അടിച്ചുവിട്ടു.

 

Top