വിരാട് കോലിയെ പിന്തുണച്ച് ബാബര്‍ അസം

മോശം ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലിയ്ക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം. ട്വിറ്ററിലൂടെയാണ് ബാബര്‍ കോലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

‘ഇതും കടന്നുപോകും, ശക്തനായി ഇരിക്കൂ’ എന്നാണ് ബാബര്‍ അസം ട്വിറ്ററിൽ കുറിച്ചത്. വിരാട് കോലിയ്ക്ക് എല്ലാപിന്തുണയുമുണ്ടെന്നും ഈ മോശം സമയം കടന്നുപോകുമെന്നും ബാബര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലിയ്ക്ക് 16 റണ്‍സ് മാത്രമാണ് നേടാനായത്. ഇതിനുപിന്നാലെയാണ് ബാബര്‍ പോസ്റ്റിട്ടത്. ബാറ്റിങ്ങില്‍ സ്ഥിരതയുടെ പര്യായമായ ബാബര്‍ അസമിനെ കോലിയോടാണ് താരതമ്യം ചെയ്യുന്നത്.

 

Top