ബാബാ രാംദേവിന്റെ അപകീര്‍ത്തി പരാമര്‍ശം; ഡോക്ടര്‍മാരുടെ പ്രതിഷേധം തുടങ്ങി

baba ramdev

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവ് നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം തുടങ്ങി. ദില്ലിയിലെ പന്ത്രണ്ട് ആശുപത്രികളിലാണ് പ്രതിഷേധം. റെഡിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആധുനിക മെഡിക്കല്‍ ശാസ്ത്രത്തെയും ഡോക്ടര്‍മാരെയും അപമാനിച്ച രാംദേവിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സംഘടന ആരോപിച്ചു.

ബാബാ രാംദേവിന്റെ പരമാര്‍ശത്തിനെതിരെ കരിദിനമായാണ് ആചരിക്കുന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണെങ്കിലും രോഗീപരിചരണത്തിന് തടസ്സം ഉണ്ടാകില്ല. രാംദേവ് നിരുപാധികം ക്ഷമാപണം നടത്തണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടു. ഒരു അഭിമുഖത്തില്‍ രാംദേവ് അലോപ്പതിയെ മണ്ടന്‍ ശാസ്ത്രം എന്ന് വിളിച്ചതാണ് വിവാദമായത്.

രാംദേവിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും രംഗത്തെത്തിയിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രസ്താന ബാബാ രാംദേവ് പിന്‍വലിച്ചെങ്കിലും പ്രകോപനവുമായി വീണ്ടും രംഗത്തെത്തി.

Top