ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പതഞ്ജലി ഗ്രൂപ്പ് ചെയര്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഋഷികേശ്: യോഗ ഗുരു ബാബാ രാംദേവിന്റെ സഹായിയും പതഞ്ജലി ഗ്രൂപ്പ് ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഋഷികേശിലുള്ള എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം എയിംസിലേക്ക് മാറ്റുകയായിരുന്നു.

Top