കരൺ ജോഹറിനൊപ്പം റൊമാന്റിക് ചിത്രവുമായി പ്രഭാസ് ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു

Baahubali star , Prabhas to debut , Bollywood , Romantic film

ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രഭാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇപ്പോൾ ബോളിവുഡിൽ തന്നെ ഒരുങ്ങുന്ന റൊമാന്റിക് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രഭാസ് .

ബാഹുബലി ഹിന്ദിയിൽ അവതരിപ്പിച്ച കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം പുതിയ ചിത്രത്തിന്റെ കാര്യം വ്യക്തമാക്കിയത്.

‘ഞാൻ ധാരാളം ഹിന്ദി സിനിമകൾ കാണാറുണ്ട്. ബോളിവുഡിൽ നിന്ന് നല്ല ഓഫറുകൾ ലഭിക്കുന്നുമുണ്ട്. മൂന്ന് വർഷം മുൻപാണ് ഞാൻ ഈ കഥ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ചില കാരണങ്ങളാൽ കഴിഞ്ഞിരുന്നില്ല. ഇതൊരു പ്രണയ കഥയാണ് ‘ പ്രഭാസ് പറഞ്ഞു.

Top