ബോക്‌സ്ഓഫീസിനെ ഇളക്കിമറിച്ച് ബാഹുബലി 2 : കേരളത്തില്‍ നിന്നും 6.5 കോടി

ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച് ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ന്റെ ആദ്യദിന പ്രദര്‍ശനം.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ ഇത് റെക്കോര്‍ഡാണ്‌.

ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷന്‍ 50 കോടിയായിരുന്നു

കേരളത്തില്‍ 6.5 കോടിയാണ് ബാഹുബലിയുടെ ഒരു ദിവസത്തെ കളക്ഷന്‍. രാവിലെ 6.30 മുതല്‍ ഫാന്‍ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശീര്‍വാദ് പോലുള്ള മള്‍ടിപ്ലക്‌സ് തീയറ്ററുകളില്‍ ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു പ്രദര്‍ശിപ്പിച്ചത്.

ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. ബാഹുബലി 2വിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂറ് കൊണ്ട് പത്തുലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്.

തമിഴ്‌നാട്ടില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്‌നങ്ങള്‍ മൂലം രാവിലെ പ്രദര്‍ശനം മുടങ്ങിെയങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും 45 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 14 കോടിയും കര്‍ണാടകയില്‍ നിന്ന് 10 കോടിയും വാരിക്കൂട്ടി.

റിലീസ് മുന്നോടിയായി ഇന്ത്യ, നോര്‍ത്ത് അമേരിക്ക, യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലായി 3500 സ്‌ക്രീനുകളില്‍ പ്രീമിയര്‍ ഷോ നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ പ്രിവ്യു ഷോയില്‍ നിന്നു മാത്രം 50 കോടി കലക്ട് ചെയ്‌തെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

Top