ഫെഫ്കയുടേത് കാരവനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ലെന്ന് ബി ഉണ്ണികൃഷ്ണൻ

കൊച്ചി: സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാധാന്യം കുറവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വൈകാതെ തന്നെ സമസ്ത മേഖലകളിലും വനിതകളെ പങ്കെടുപ്പിക്കുമെന്നും വനിതകൾക്കായി മെമ്പർഷിപ്പ് ക്യാംപെയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കാരവനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

വെബ് സീരിസുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

Top