കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേയ്ക്ക് സ്വീകരണവുമായി ബോളിവുഡ് താരങ്ങൾ

Justin Trudeau

ന്ത്യ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡേയ്ക്ക് സ്വീകരണവുമായി ബോളിവുഡ് കുടുംബം. ഷാരൂഖ് ഖാനും മറ്റ് ബി-ടൗൺ താരങ്ങളുമാണ് ജസ്റ്റിൻ ട്രുഡേയുമായി കൂടിക്കാഴ്ച നടത്തിയത്.

ഷാരൂഖിനൊപ്പം ആമിർ ഖാൻ, ഫർഹാൻ അക്തർ, അനുപം ഖാൻ , മാധവൻ തുടങ്ങിയവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ജസ്റ്റിൻ ട്രുഡേയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ താരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഭാര്യ സോഫിയ ഗ്രീഗോറിനും മൂന്നു മക്കളായ സേവ്യർ, എല്ല ക്രെയ്സ്, ഹാഡ്രിൻ എന്നിവരോടൊപ്പമാണ് ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ച ഇന്ത്യയിൽ എത്തിയത്. സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തുന്നത്.

Top