B sandhya north zone adgp

തിരുവനന്തപുരം: ബി സന്ധ്യയെ ദക്ഷിണമേഖലാ എഡിജിപിയായി നിയമിച്ചു. കെ പത്മകുമാറിനെ മാറ്റിയാണ് കേരളത്തിലെ ഏറ്റവും പ്രമുഖ വനിതാ പൊലീസ് ഓഫീസറായ സന്ധ്യയെ നിയമിച്ചത്. പൊലീസ് ആസ്ഥാനത്തു സേനാ നവീകരണച്ചുമതലയുള്ള എഡിജിപിയായിരുന്നു സന്ധ്യ.

ഏറെക്കാലത്തിനു ശേഷമാണ് ബി സന്ധ്യയെ ക്രമസമാധാനപാലനച്ചുമതലയുള്ള പദവിയില്‍ നിയമിക്കുന്നത്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഇന്നലെ ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ ബി സന്ധ്യയെ ഏല്‍പിച്ചിരുന്നു.

ജിഷ വധക്കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന പത്മകുമാര്‍ അനാവശ്യ പ്രസ്താവനകള്‍ ഇറക്കിയത് വിവാദമായിരുന്നു.

സോളാര്‍ കേസില്‍ സരിതാ നായരില്‍ നിന്ന് പിടിച്ചെടുത്ത ഏതാനും മൊബൈല്‍ ഫോണും ലാപ്‌ടോപും കാണാതായതിന് പിന്നിലും പത്മകുമാറായിരുന്നുവെന്നാണ് ആരോപണം.

യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പിടിച്ച് വാങ്ങിയ പോസ്റ്റാണ് പിണറായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ തെറിപ്പിച്ചിരിക്കുന്നത്.

Top