ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റ് : ബി സന്ധ്യ

കൊച്ചി: ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റെന്ന ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്‌സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു.

അതേസമയം, ഫയർ ഫോഴ്‌സിനെ തള്ളി പൊലീസ് രംഗത്ത് വന്നു. ജോൺ പോളിന് സഹായം ലഭ്യമാക്കാൻ ഫയർ ഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയിൽ ആംബുലൻസില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കൺട്രോൾ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലൻസ് സേവനം ലഭിക്കാതെ വന്നപ്പോഴാണെന്നും പൊലീസ് അറിയിച്ചു.

Top