സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഇടപെട്ടിട്ടില്ല ; മലക്കംമറിഞ്ഞ് ബി.എസ് യെദിയൂരപ്പ

yediyurappa

ബംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഇടപെട്ടെന്ന വിവാദ പ്രസ്താവന കോണ്‍ഗ്രസ് വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. രാജിവച്ച വിമത എംഎല്‍എമാര്‍ അവരവരുടെ കാരണങ്ങളാലാണ് രാജിവച്ചത്. പാര്‍ട്ടിക്ക് അതില്‍ ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.

അടുത്തതായി ചെയ്യേണ്ടത് പാര്‍ട്ടി തീരുമാനിക്കും, നമ്മുടെ ദേശീയ അധ്യക്ഷന്‍ തീരുമാനിക്കും- ഇതാണ് ഞാന്‍ പറഞ്ഞത്, മറ്റൊന്നുമല്ലന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷ ആരോപണങ്ങളില്‍ അര്‍ഥമില്ല. അമിത് ഷാ രാജിവയ്ക്കണമെന്നു പറയുന്നത് മണ്ടത്തരമാണ്. ഇപ്പോ നടക്കുന്നത് വ്യാജപ്രചരണമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ അവരെ ജനം ശിക്ഷിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതിനു ചരടുവലികള്‍ നടത്തിയതു ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്നായിരുന്നു യെദിയൂരപ്പയുടെ വെളിപ്പെടുത്തല്‍.

Top