‘പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്, സൂത്രപ്പണിക്ക് ശ്രമിക്കരുത്, മര്യാദ മറക്കും’; ബി ഗോപാലകൃഷ്ണന്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ട നടപടിയെ സ്വാഗതം ചെയ്ത് ബിജെപി നേതാക്കള്‍ രംഗത്ത്. അതേസമയം സ്ത്രീകള്‍ മല കയറാന്‍ ശ്രമിച്ചാല്‍ പണി കിട്ടും എന്ന രീതിയിലുള്ള വെല്ലുവിളികളും നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ട്.

പഴയ വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ആക്ടിവിസ്റ്റുകളടക്കം നിരവധി സ്ത്രീകള്‍ വരാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് മല കയറാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്ത് കൊടുക്കരുത് എന്ന് പ്രസ്താവിച്ച് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. മനീതി സംഘത്തെ ‘കൊണ്ടുവന്നാല്‍’ വിശ്വാസികള്‍ മര്യാദ മറക്കുമെന്നും ‘രാത്രിയിലെ കള്ളക്കളികള്‍’ അനുവദിക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴിയാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണെന്നും സൂത്രപ്പണിക്ക് ശ്രമിക്കരുതെന്നുമാണ് ബി.ജെ.പി നേതാവിന്റെ മറ്റൊരു മുന്നറിയിപ്പ്. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിലും സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബി. ഗോപാലകൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കോടതിയില്‍ സ്റ്റേ ഇല്ല എന്ന് പറഞ്ഞ് ആക്ട് വിസ്റ്റുകളെ കയറ്റാന്‍ പിണറായി ശ്രമിക്കരുത്…മനീതിയെ വീണ്ടുo കൊണ്ടു വന്നാല്‍ വിശ്വാസികള്‍ മര്യാദ മറക്കും ,രാത്രിയിലെ കള്ളക്കളിയും വിശ്വസികള്‍ അനുവദിക്കില്ല…പന്ത് പിണറായിയുടെ കോര്‍ട്ടിലാണ് ‘, പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുന:പരിശോധന ഹര്‍ജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധി….മുസ്‌ളിം സ്ത്രീ കളുടെ പള്ളി പ്രവേശന കാര്യത്തിലും സര്‍ക്കാര്‍ അഭിപ്രായം പറയണം…വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടക്കും.

Top