കേരളത്തിന്റെ റേഷന്‍ മുടക്കും; വിവാദ പ്രസ്താവനയുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍

കോഴിക്കോട്: വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്ത്. എന്‍പിആര്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് തന്നെ നടപ്പിലാക്കിക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല വിദേശത്തുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനില്‍ പോകണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും മോദി കൊടുക്കുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നത് അത് ഓര്‍മ്മ വേണമെന്നും സിനിമാക്കാരുടെ സമരത്തില്‍ മാന്യന്മാരാരും പങ്കെടുത്തില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. മാത്രമല്ല സെന്‍സസില്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top