ബിജെപി പ്രതിഷേധ മാര്‍ച്ചിനിടെ ബി ഗോപാലകൃഷ്ണന് പരുക്ക്

തൃശൂര്‍: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരില്‍ ബിജെപിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധന മാര്‍ച്ചില്‍ ബി. ഗോപാലകൃഷ്ണന് പരുക്കേറ്റു. കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ പ്രധിഷേധ മാര്‍ച്ചിനിടെയാണ് പരുക്ക്. കണ്ണിലേക്ക് കല്ല് തെറിച്ചു കൊള്ളുകയായിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരുക്കേറ്റു.

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. തലസ്ഥാനത്ത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് തവണ ലാത്തി വീശുകയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരാളെ അറസ്റ്റു ചെയ്ത് നീക്കി.

Top