പ്രവാസിയുടെ ആത്മഹത്യ: പി.കെ ശ്യാമളയ്ക്ക് എതിരെ കേസെടുക്കണമെന്ന് ബി.ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ മുന്‍സിപ്പാലിറ്റി കേരളത്തിലെ ചൈനയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളമെന്ന കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗരാജ്യത്തില്‍ നഗരസഭ ചെയര്‍മാര്‍ ഫ്യൂഡലിസ്റ്റായതെങ്ങനെ പ്രവാസിയുടെ ആത്മഹത്യയുടെ കാരണം കമ്മ്യണിസത്തിന്റെ തത്വശാസ്ത്രപരമായ പരാജയമൊ, അതോ ഗോവിന്ദന്‍ മാഷുടെ കുടിപ്പകയൊ. ഇടതുപക്ഷ വ്യവസായ നയം നടപ്പാക്കുന്നത് വ്യവസായികളെ ആത്മഹത്യ ചെയ്യിപ്പിച്ചു കൊണ്ടാണൊ കൊല്ലത്ത് വ്യവസായി ആത്മഹത്യ ചെയ്തപ്പോള്‍ ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞ പിണറായി ആന്തൂരിലെ ആത്മഹത്യയെക്കുറിച്ച് എന്ത് പറയുന്നു. താന്‍ ഉള്ളിടത്തോളം കെട്ടിടത്തിന് അനുമതി തരില്ലന്ന് പറയാന്‍ ഗോവിന്ദന്‍ മാഷുടെ ഭാര്യയുടെ തറവാട്ട് സ്വത്താണൊ നഗരസഭ- ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു.

കേരളത്തിലെ കമ്മൂണിസ്റ്റ് ഭരണാധികാരികളെ ഭരണം പഠിപ്പിക്കാന്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ഗുജറാത്തില്‍ വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജയരാജനോടുള്ള പകയുടെ രക്തസാക്ഷിയായി ഒരു വ്യവസായി മാറുമ്പോള്‍ കണ്ണൂരിലെ കമ്മൂണിസം എരിഞ്ഞടങ്ങുന്നതാണ് നേര്‍കാഴ്ചയെന്നും അദ്ദേഹം ആരോപിച്ചു.

Top