പൊലീസ് സ്റ്റേഷനുകള്‍ പിണറായിയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍: ബി.ഗോപാലകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ വിചാരണ കേരളത്തിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ പിണറായിയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാണെന്നും ആരോപിച്ചു.

നെടുങ്കണ്ടത്ത് ചിട്ടി തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് ബിജെപി വക്താവിന്റെ പ്രതികരണം.സംഭവത്തില്‍ സിപിഎമ്മിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ അടക്കം പുറത്തുവരണം. ഇതിന് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top