ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി വിറ്റത് 7,300 കോടി രൂപയുടെ ഓഹരി

ബെംഗളുരു: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം പ്രേംജി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.അദ്ദേഹം തന്റെ കമ്പനിയുടെ ഓഹരികള്‍തന്നെയാണ് വിറ്റത്.

കഴിഞ്ഞ മാര്‍ച്ചില്‍ വിപ്രോ ഓഹരിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് 67ശതമാനം(1.45 ലക്ഷം കോടി രൂപ)അസിം പ്രേംജി ഫൗണ്ടേഷന് നല്‍കിയിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ രൂപവല്‍ക്കരിച്ചത്. അസിം പ്രേംജിയ്ക്കും കുടുംബത്തിനും മറ്റുമായി 73.83 ശതമാനം ഓഹരികളാണ് വിപ്രോയിലുള്ളത്.

Top