‘ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ടു’മായി ആസിഫ് അലി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഞ്ജലി മേനോന്‍- അന്‍വര്‍ റഷീദ് കൂട്ടുക്കെട്ടില്‍ ദുല്‍ഖര്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ഉസ്താദ് ഹോട്ടല്‍’. ചിത്രത്തില്‍ അതിഥി താരമായി എത്തിയ ആസിഫ് അലി പ്രേക്ഷരില്‍ ചിരിപടര്‍ത്തിയിരുന്നു. ഇപ്പോഴിതാ ‘ഉസ്താദ് ഹോട്ടലിലെ’ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി.

‘ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ അതിഥി താരമായി എത്തിയ ആസിഫ് അലിയോട് മാമുക്കോയ വന്ന് ‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് ചോദിക്കുന്നതും ‘അല്ല, അമിതാഭ് ബച്ചന്‍’ ആണെന്നുള്ള ആസിഫിന്റെ മറുപടി ഹിറ്റായിരുന്നു.

ഈ ചിത്രവും അടിക്കുറിപ്പും ശ്രദ്ധയില്‍പ്പട്ടതോടെ ‘ഭൂതകാലത്തെ ഏറ്റവും സുന്ദരമായ നൊസ്റ്റാള്‍ജിയ’ എന്ന കമന്റുമായി ദുല്‍ഖറും രംഗത്തെത്തി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് ആസിഫിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

Top