ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അസ്ഹര്‍ അലി

കറാച്ചി: ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ അസ്ഹര്‍ അലി. ഇതു താന്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ഏറെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും അലി പറഞ്ഞു. ശരിയായ സമയത്തു തന്നെയാണ് ഏകദിനം മതിയാക്കുന്നത്. ടെസ്റ്റില്‍ മാത്രം ശ്രദ്ധിച്ച് അതില്‍ പരമാവധി മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

2011ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ കളിച്ചു കൊണ്ടാണ് അലി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്ഥാന് വേണ്ടി 53 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 36.90 ശരാശരിയില്‍ 1845 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ ജേതാക്കളാക്കുന്നതില്‍ അലി നിര്‍ണായക പങ്കുവഹിച്ചിരുന്നു. മൂന്നു ഫിഫ്റ്റികളാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്.

Top