അജയ് മിശ്രയെ നരേന്ദ്രമോദി പുറത്താക്കില്ലെന്ന് ചൂണ്ടികാട്ടി അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: ലഖിംപുര്‍ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി നരേന്ദ്രമന്ത്രി പുറത്താക്കാന്‍ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എം.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.

ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിന്റെ ആദ്യദിനം മുതല്‍ ഞങ്ങള്‍ ഇത് ആസൂത്രിത കൊലപാതകമാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. മോദി സര്‍ക്കാര്‍ അജയ് മിശ്രയെ പുറത്താക്കേണ്ടതാണ്. എന്നാല്‍ പ്രധാനമന്ത്രി അത് ചെയ്യില്ല. കാരണം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സവര്‍ണ വിഭാഗത്തിന്റെ വോട്ട് ആവശ്യമുണ്ട്. ഒവൈസി പറഞ്ഞു.

ലഖിംപൂരില്‍ കര്‍ഷകരുടെ ഇടയിലേക്ക് വാഹനമോടിച്ചുകയറ്റിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പ്രത്യേകാന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പിന്നാലെ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കേസില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ മിശ്രയെ ഉടന്‍ പുറത്താക്കണമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ബി.ജെ.പി തള്ളിയിരുന്നു,

Top