ഹവീല്‍ദാര്‍ കോശിയും സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനും; ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായിട്ട് പൃഥ്വിരാജ് എത്തുമ്പോള്‍ അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായാണ് ബിജു മേനോന്‍ എത്തുന്നത്.

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷമാണ് സച്ചി വീണ്ടും സംവിധായകനായി എത്തുന്നത്. പാലക്കാടും അട്ടപ്പാടിയുമാണ് പ്രധാന ലൊക്കേഷന്‍. സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്റെ ചായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Top