‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് പുറത്തിറക്കി

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആണ് അയ്യപ്പനും കോശിയും.

അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെയ്ക്ക് ബിജോയ്സ് ഈണം പകര്‍ന്നത്. ഛായാഗ്രഹണം സുധീപ് ഇളമണ്‍.

 

https://www.facebook.com/PrithvirajSukumaran/posts/2623953817659666

Top