അയ്യപ്പന്‍മാക്കായ് വനം വകുപ്പിന്റെ ‘അയ്യന്‍’ ആപ്പ്

ണ്ഡലകാലത്ത് അയ്യപ്പന്മാര്‍ക്ക് സഹായവുമായി വനം വകുപ്പിന്റെ ‘അയ്യന്‍’ ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളില്‍ ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ ആപ്പ് വഴി അറിയാന്‍ സാധിക്കും. ഓഫ്‌ലൈന്‍ ആയും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ആണ് ആപ്പിന്റെ രൂപകല്‍പന.

സന്നിധാനത്തേക്ക് ഉള്ള ദൂരം, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, എലഫന്റ് സ്‌ക്വാഡ് യൂണിറ്റ് വിവരങ്ങള്‍ തുടങ്ങി അയ്യപ്പന്മാര്‍ക്ക് യാത്ര മദ്ധ്യേ ആവശ്യമായ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശനങ്ങളും ആപ്പില്‍ ഉണ്ട്.

അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വേണ്ടി ഉള്ള അടിയന്തര സഹായ നമ്പറുകളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. കാനനപാത കവാടങ്ങളിലുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പ്ലേ സ്‌റ്റോറ് വഴിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Top