അയ്യപ്പ ജ്യോതിക്കിടെ പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷം ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

arrest

പയ്യന്നൂര്‍: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കിടെ പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കരിവെള്ളൂര്‍ സ്വദേശികളായ വിപിന്‍, സജിത്കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പയ്യന്നൂര്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കരിവെള്ളൂര്‍ ആണൂര്‍ വി.വി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44) യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top