പെരുമ്പാവൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു

കൊച്ചി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ സംഘമാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ വെച്ച് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. പരിക്കേറ്റ ഭൂപതി എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പെരുമ്പാവൂര്‍ ഒക്കലില്‍ വച്ചാണ് അപകടം ഉണ്ടായത്. മുപ്പതോളം അയ്യപ്പ ഭക്തര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ 17പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top