ആയുഷ്മാൻ ഖുറാന ഇനി അർബൻ ക്രൂയിസറിന്റെ ബ്രാൻഡ് അംബാസിഡർ

പുതിയ കോംപാക്ട് എസ്‌യുവിയെ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ടൊയോട്ട. അര്‍ബന്‍ ക്രൂയിസര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ്. ബോളിവുഡ് സൂപ്പര്‍താരം ആയുഷ്മാന്‍ ഖുറാനെയെ വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി കമ്പനി വക്താവ് വെളിപ്പെടുത്തി.

ബ്രെസയില്‍ നിന്ന് വ്യത്യസ്തമായി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍, ബ്ലാക്ക്-ഔട്ട് ORVM-കള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒരു സാധാരണ ആന്റിന എന്നിവ അര്‍ബന്‍ ക്രൂയിസറിന് ടൊയോട്ട സമ്മാനിക്കും. ബ്ലൂ, ബ്രൗണ്‍, വൈറ്റ്, ഓറഞ്ച്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് അര്‍ബന്‍ ക്രൂയിസര്‍ ലഭ്യമാവുക. കൂടാതെ ബ്ലൂ/ബ്ലാക്ക്, ബ്രൗണ്‍/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വാഹനം വിപണിയില്‍ എത്തും.

അര്‍ബന്‍ ക്രൂയിസറിന്റെ അകത്തളത്തിന് പുത്തന്‍ നിറം നല്‍കിയേക്കും. സീറ്റുകള്‍, സ്റ്റോറേജ് സ്പേസുകള്‍ തുടങ്ങിയ അടിസ്ഥാന ഡിസൈനിലും മറ്റം വരുത്തും. കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിയാകും അകത്തളത്തെ മറ്റ് സവിശേഷതകള്‍.

1.5 ലിറ്റര്‍, NA ഇന്‍ലൈന്‍ 4 പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാകും. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. സെപ്റ്റംബര്‍ 23-ന് ടൊയോട്ടയുടെ അർബൻ ക്രൂയിസർ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.

Top